news
രവീന്ദ്രൻ മാസ്റ്റർ

കൊയിലാണ്ടി: കൊല്ലം എ.യു.പി.സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ പന്തലായനിയിലെ പറമ്പത്ത് രവീന്ദ്രൻ (75) നിര്യാതനായി.

എൽ.ജെ.ഡി അദ്ധ്യാപക സംഘടന നേതാവായിരുന്നു. മന്ദമംഗലം രാമൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം പ്രസിഡന്റ് എന്ന നിലയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുഗുണാഭായ്. മക്കൾ: രഗീത് ( എക്കൗണ്ടന്റ് ), ആഗിന. മരുമക്കൾ: ഗോപകുമാർ (കൊമേഴ്സ്യൽ ടാക്സ് ), സവിന. സഹോദരങ്ങൾ: രുഗ്മിണി ടീച്ചർ (ലീല), ശശിധരൻ (മേപ്പയൂർ ഗ്രാമപഞ്ചായത്ത്), രാജേന്ദ്രൻ (റിട്ട.ആർ.ടി. ഓഫീസ്).