19 പേർക്ക് രോഗ മുക്തി

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 124 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. 124 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 19 പേർ രോഗ മുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതിൽ 313 പേർ രോഗ മുക്തരായി. ഒരാൾ മരണപ്പെട്ടു. നിലവിൽ 310 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ജില്ലയിൽ 302 പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയിൽ കഴിയുന്നു.

സമ്പർക്കത്തിലൂടെ രോഗം ബാധി​ച്ചവർ:

വാളാട് കേസുമായി സമ്പർക്കത്തിലുള്ള 101 വാളാട് സ്വദേശികൾക്കും, മൂളിത്തോട് 2, കെല്ലൂർ 8, പയ്യമ്പള്ളി 3, കോട്ടത്തറ 1, പനമരം 1, ഏച്ചോം 2, തൃശൂർ 2, ആലാറ്റിൽ 1,
നല്ലൂർനാട് 2, കുഞ്ഞോം 1 എന്നി​ങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.


രോഗമുക്തി നേടിയവർ:
എടവക (15, 46, 12, 57 വയസ്സുകാർ), കണിയാമ്പറ്റ (6, 24), തൊണ്ടർനാട് (2, 35, 27), മൂപ്പൈനാട് (35, 11), അമ്പലവയൽ (36, 28), പൊഴുതന (37, 50), ചെതലയം (29), പുൽപ്പളളി (26), പേരിയ (31), തരുവണ (42) എന്നി​ങ്ങനെ 19 പേരാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 249 പേർ

92 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി.

നിലവിൽ നിരീക്ഷണത്തിലുള്ളത് 2753 പേർ.

309 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ

ഇന്നലെ പരിശോധനയ്ക്കയച്ചത് 1437 സാമ്പിൾ

ആകെ അയച്ച സാമ്പിളുകൾ 20,229

ഫലം ലഭിച്ചത് 19,054

18,384 നെഗറ്റീവും 624 പോസിറ്റീവും