വടകര: മടപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി പൂജ ഹരേഷ്. ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ കൊമേഴ്സിൽ 1580 മാർക്ക് നേടിയാണ് സംസ്ഥാന തലത്തിൽ മികവ് തെളിയിച്ചത്.
നാദാപുരം റോഡ് ശബരീശൈലം ഹരേഷ് കുമാർ -ബിന്ദു ദമ്പതികളുടെ മകളാണ്.