ബാലുശ്ശേരി: കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവാഹ, മരണ രജിസ്ട്രേഷന് ഇനി വാർഡ് ആർ.ആർ.ടി ചെയർമാൻ, കൺവീനർ എന്നിവരുടെ സാക്ഷ്യപത്രം നിർബന്ധമാണെന്ന് സെക്രട്ടറി അറിയിച്ചു. ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പേർ പങ്കെടുത്തിട്ടില്ലെന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം വെച്ചിരിക്കണം.