ചങ്ങനാശേരി: എ.സി റോഡിൽ മനയ്ക്കച്ചിറയിൽ പതിമൂന്ന് വർഷമായി താറാവിറച്ചി വിൽക്കുന്നവരാണ് വേങ്ങമൂട്ടിൽ രാജു- ഇന്ദിര ദമ്പതികൾ. ഇതുവരെ ജീവിക്കാനുള്ളത് കിട്ടിയിരുന്നെങ്കിൽ ഇപ്പോഴത് താറാവിന്റെ തീറ്റയ്ക്ക് പോലും കിട്ടുന്നില്ലെന്ന അവസ്ഥയിലെത്തി. ലോക്ക് ഡൗണിന് ശേഷം ജീവിതം ദുരിതത്തിലായ കഥയാണ് രാജുവിനെയും ഇന്ദിരയെയും പോലെയുള്ള താറാവ് വിൽപ്പനക്കാർക്ക് പറയാനുള്ളത്.
ഒരു താറാവിന് 350 രൂപ
എ.സി കനാലിനു സമീപം വഴിയരികിലാണ് കച്ചവടം. വാഹനത്തിൽ പോകുന്നവർ താറാവിനെ കണ്ട് ഇറച്ചിവാങ്ങിക്കൊണ്ട് പോവുകയാണ് പതിവ്. ലോക്ക് ഡൗണിൽ വാഹനങ്ങൾ നിരത്തിലിറങ്ങാതായതോടെ കച്ചവടം നിലച്ചു. വാഹനങ്ങൾ ഓടിത്തുടങ്ങിയപ്പോഴും കാര്യമായ കച്ചവടമില്ല. ഫാമുകളിൽനിന്ന് വാങ്ങിയ താറാവുകൾക്ക് തീറ്റയായി അരിയും മറ്റും നൽകാനുള്ള പണം പോലും ഇപ്പോൾ കിട്ടുന്നില്ല. ലോക്ക് ഡൗണിന് മുൻപ് ഇറക്കിയ താറാവുകൾ മുഴുവൻ ഇതുവരെ വിറ്റുപോയിട്ടില്ല.
-ഇന്ദിര