വൈക്കം : എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി വൈക്കം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വിദ്യാർത്ഥികൾക്ക് എൽ.ഇ.ഡി.ടി.വി വിതരണം ചെയ്തു. ടി.വി പുരത്ത് നടന്ന വിതരണം പഞ്ചായത്ത് പ്രസിഡന്റ് ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈക്കത്ത് നടന്ന വിതരണ പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയും, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യവും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ പ്രസിഡന്റ് അംബിൾ പി. പ്രകാശ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സതീഷ് ജോർജ്, വി.പി.ബോബിൻ, റോജൻ മാത്യു, വി.ആർ.ബിനോയി, പി.വി.ഷിബു, ജെ. റോബി എന്നിവർ പ്രസംഗിച്ചു.
വൈക്കം : നിർദ്ധന കുടുംബത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ഹിന്ദു ഐക്യവേദി വൈക്കം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഇ.ഡി ടി.വി നൽകി. താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, ടൗൺ കമ്മിറ്റി വൈസ് പ്രസിഡന്റ് തേത്തോത്തിൽ രവീന്ദ്രൻ എന്നിവർ ചേർന്ന് ടി.വി കൈമാറി. പി.എൻ.വിക്രമൻ നായർ, ശിവദാസൻ നായർ, സുഭാഷ് ടി.വി പുരം, യുവമോർച്ച സെക്രട്ടറി പുഷ്പൻ എന്നിവർ പങ്കെടുത്തു