ചങ്ങനാശേരി : എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകൾക്കും പൗരവേദിയുടെ അവാർഡുകൾ നൽകുമെന്ന് പ്രസിഡന്റ് വി.ജെ ലാലി അറിയിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ അഡ്രസും ഫോൺ നമ്പരും മാർക്ക് ലിസ്റ്റും സഹിതം അപേക്ഷ സമർപ്പിക്കണം. ഫോൺ: 9447271352.