youth-congress


അടിമാലി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത പ്രതീകാത്മക കേരളാ ബന്ദ് അടിമാലിയിലും നടന്നു.
യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു ഇന്ധനവില വർധനവിനെതിരെ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ പ്രതീകാത്മക കേരളാ ബന്ദ് സംഘടിപ്പിച്ചത്.പത്ത് മിനിറ്റോളം പ്രവർത്തകർ വാഹനങ്ങൾ ദേശിയപാതയിൽ നിർത്തിയിട്ടു.പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം എ അൻസാരി ഉദ്ഘാടനം ചെയ്തു.അടിമാലിക്ക് പുറമെ മൂന്നാറിലും പ്രവർത്തകർ സമരം സംഘടിപ്പിച്ചു.അടിമാലിയിൽ നടന്ന പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് അഭിലാഷ് കെ ബെന്നി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായായ കെ കൃഷ്ണമൂർത്തി, ഷിൻസ് ഏലിയാസ് എന്നിവർ സംസാരിച്ചു.