വൈക്കം : ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു വൈക്കം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റിയംഗം കെ.കെ.ഗണേശൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.വി.പുഷ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എം.സുജിൻ സംസാരിച്ചു. പി.ഡി.പ്രസാദ് സ്വാഗതവും , കെ.ജനാർദ്ദനൻ നന്ദിയും പറഞ്ഞു.