വൈക്കം : ഇന്ധനവിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനങ്ങൾ നിറുത്തിയിട്ട് പ്രതിക്ഷേധിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.
എം.എസ് സുജിത്ത്,കെ.കെ കൃഷ്ണകുമാർ, മോഹൻ .ഡി ബാബു, അഡ്വ.എ.സനീഷ്‌കുമാർ, പി. ഡി പ്രസാദ്, പി ഡി.ഉണ്ണി, പ്രതീഷ്.പി.സ്, സെബാസ്റ്റ്യൻ ടി.എസ്, സോണിസണ്ണി, അനൂപ്,എം.റ്റി അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
തലയോലപ്പറമ്പിൽ നടത്തിയ പ്രതിഷേധ സമരം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.പി.പി സിബിച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എം.കെ ഷിബു, വി. ടി ജെയിംസ്, ആർ.അനീഷ്, വിജയമ്മ ബാബു,പി.വി സുരേന്ദ്രൻ,ജോർജുകുട്ടി ഷാജി,മോനു ഹരിദാസ്,ജോണ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
.