ചങ്ങനാശേരി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.ബി കോളേജ് സ്റ്റാഫ് സഹകരണ സംഘ അംഗങ്ങൾക്ക് ഡിസ്‌പോസബിൾ മാസ്‌ക്, സാനിറ്റൈസർ കിറ്റ് എന്നിവ വിതരണം ചെയ്തു. കോളേജ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് ഡോ.കെ.കെ.മോനിച്ചൻ, പ്രിൻസിപ്പൽ ഡോ.ജേക്കബ് മാത്യുവിന് കിറ്റ് കൈമാറി. സെക്രട്ടറി ഡോ.ടോംലാൽ ജോസ്, ഡോ.റോയ് ജോസഫ്, ഡോ.രഞ്ജിത് ജോസ്,പി.ജെ.ജോസഫ്, ആന്റണി ജോസഫ്, മാനേജർ കുര്യൻ തൂമ്പുങ്കൽ, സോജൻ പ്ലാംപറമ്പിൽ എന്നിവർ പങ്കെടുത്തു.