ഇടമറ്റം : പൊന്നൊഴും തോട്ടിൽ വീണ ബാലികയെ രക്ഷപ്പെടുത്തിയ ആനന്ദ് സുഭാഷ്, നിഖിൽ മാത്യു മണ്ഡപത്തിൽ, റയോൺ നോബി കിണറ്റുകര, ഡിയോൺ നോബി കിണറ്റുകര എന്നീ കുട്ടികളെ ഷീൽഡും പൊന്നാടയും നൽകി 438-ാം നമ്പർ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് ഇടമറ്റം ശാഖ അഭിനന്ദിച്ചു. പ്രസിഡന്റ് നിതിൻ കുന്നത്ത്, വൈസ് പ്രസിഡന്റ് ഷിൻജോ ഓലിക്കൽ, സെക്രട്ടറി സലി പാറപ്പുറം, ദീപക് മുല്ലമലയിൽ, അരുൺ ഈട്ടിയ്ക്കൽ, സജീവ്, അഖിൽ, പ്രദീപ് വിളക്കുമാടം എന്നിവർ സംസാരിച്ചു.