ചങ്ങനാശേരി : യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി ഖത്തർ ഒ.ഐ.സി.സി ഇൻകാസുമായി സഹകരിച്ച് നടത്തുന്ന ടി.വി - ടാബ് ചലഞ്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ 14 വാർഡിൽ മലേക്കുന്നിലെ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന രണ്ട് കുട്ടികൾക്കാണ് ടി.വി നൽകിയത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എൻ.നൗഷാദ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആന്റണി കുന്നുംപുറം, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിജു ഇബ്രാഹിം, സിയാദ് അബ്ദുറഹ്മാൻ, ടി.പി.അനിൽ കുമാർ, നെജിയാ നൗഷാദ്, ജിൻസൺ മാത്യൂ, രജ്ഞിത്ത് അറയക്കൽ, പി.എൻ.അമീർ,ജെഫിൻ മൂലമൂറി, മെൽബിൻ മാത്യൂ, മർഡോണാ, എം എ സജ്ജാദ് , റഹൂഫ് റഹീം, അപ്പു ആലുങ്കൽ,സുനിൽ കൊണ്ടകശ്ശേരി എന്നിവർ പങ്കെടുത്തു.