നെടുംകുന്നം : നെടുംകുന്നം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിൽ ഒരേക്കർ തരിശു നിലത്ത് കര നെൽകൃഷി ആരംഭിച്ചു. വിത്ത് വിതയ്ക്കൽ ഫാ ജോർജ് കൂടത്തിൽ ഉദ്ഘാടനം ചെയ്തു. മദർ തെരേസാ ഹോം ഡയറക്ടർ ഫാ ജയിംസ് പഴയ മഠം മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ രാജമ്മ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എം.സി.സത്മ മേൽനോട്ടം നല്കി. ജോസഫ് ദേവസ്യ, ജയ്‌സൺ വടക്കേ പറമ്പിൽ , സിസ്റ്റർ ഫിലോ റോസ് എന്നിവർ നേതൃത്വം നൽകി.