അടിമാലി: അടിമാലിയിലെ ഫുട് വെയ്‌ഴ്‌സ് വ്യാപാരിയായ ഹണി ട്രാപിൽ പെടുത്താൻ ശ്രമം.മച്ചിപ്ലാവിലുള്ള യുവതിയുടെ ഒൻപത് സെന്റ് സ്ഥലം വിൽക്കാനുണ്ട് എന്ന് പറഞ്ഞ് വീട്ടിൽ വിളിച്ചു വരുത്തി അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും തൽസമയം സംഭവങ്ങൾ റിക്കാർഡ് ചെയ്യുകയും ചെയ്തു.തുടർന്ന് യുവതി റിക്കാർഡ് ചെയ്ത വിവരങ്ങൾ വെച്ച് വ്യാപാരിയെ ഭീഷിണി പ്പെടുത്തി 140000 രൂപ കൈക്കലാക്കി. വീണ്ടും അടിമാലിയിലെ 6 പേർ ചേർന്ന് ഭീഷിണി പ്പെടുത്തി 5 ലക്ഷം രൂപയുടെ ചെക്കും മുദ്രപത്രവും കൈക്കലാക്കി. തുടർന്ന് വ്യാപാരി അടിമാലി പൊലിസിൽ പരാതി നല്കുകയായിരുന്നു.ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതായി അടിമാലി പൊലീസ് അറിയിച്ചു.