pic

കോട്ടയം: മുക്കുപണ്ടം പണയപ്പെടുത്തി കോടികൾ കവർന്ന യുവാവിനെതിരെ കേസ്. ബൈസൻവാലി സ്വദേശി ബോബി ഫിലിപ്പിനെതിരെയാണ് (38) പരാതി. കരിമണ്ണൂർ ശാഖയിലെ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി രണ്ട് പ്രാവശ്യമായി ഒന്നര ലക്ഷം കവർന്ന കേസിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ബാങ്ക് ശാഖാ മാനേജറുടെ പരാതിയെ തുടർന്നാണ് കരിമണ്ണൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ബൈസൺവാലി സ്വദേശിയാണെങ്കിലും വർഷങ്ങളായി ഇയാൾ ഉടുമ്പന്നൂരിലാണ് താമസിക്കുന്നത്. കോട്ടയം ഗാന്ധിനഗർ, അങ്കമാലി, വെങ്ങല്ലൂർ, എളമക്കര, കുറുപ്പുംപടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ചുരുങ്ങിയ നാളുകൾകൊണ്ട് കോടികളുടെ സ്വത്താണ് ഇയാൾ സമ്പാദിച്ചിട്ടുള്ളത്.ഇയാൾക്ക് ആരാണ് മുക്കുപണ്ടം നിർമിച്ചു നല്കുന്നതെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.