കോട്ടയം: നാലു വയസുള്ള കുഞ്ഞിനെ ഉപദ്രവിച്ച കേസിൽ 25 വയസുകാരനായ ബന്ധുവിനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് കട്ടപ്പന പൊലീസ് വ്യക്തമാക്കി. വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇയാൾ പെൺകുട്ടിയെ പലപ്പോഴും ഉപദ്രവിച്ചിരുന്നതായി മാതാവ് നല്കിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി കരഞ്ഞപ്പോൾ അമ്മ വിവരം ചോദിച്ചു. അപ്പോഴാണ് നാലു വയസുകാരി വിവരം പറഞ്ഞത്.