കോട്ടയം: പൊൻകുന്നം വർക്കിയുടെ പതിനാറാമത് ചരമവാർഷികാചരണം പാമ്പാടിയിലെ പെരിഞ്ചേരിയിലെ വീട്ടുമുറ്റത്ത് നടന്നു. പൊൻകുന്നം വർക്കി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടന്നു. നവലോകം സാംസ്കാരികകേന്ദ്രം പ്രസിഡന്റ് വി.എൻ വാസവൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. നവലോകം സാംസ്ക്കാരിക കേന്ദ്രം ഭാരവാഹികളായ കെ.എം രാധാകൃഷ്ണൻ,റെജി സഖറിയ, ബിജി കുര്യൻ,ഡോ. രാജൻ ജോർജ് പണിക്കർ,വി.എം പ്രദീപ് എന്നിവർ സംസാരിച്ചു. നവലോകം ഫേസ്ബുക്ക് പ്രഖ്യാപനവും അനുസ്മരണത്തോടൊപ്പം നടന്നു.