പാലാ: ജോസ്.കെ മാണി തെറ്റ് തിരുത്തി യു.ഡി.എഫ് ധാരണ നടപ്പാക്കി മുന്നണിയുടെ കെട്ടുറപ്പിനായി തിരിച്ചുവരണമെന്ന് കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡ തല വാർഡ് കൺവൻഷനുകളുടെ ഉദ്ഘാടനം കൊഴുവനാലിൽ നിർവഹിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടി സ്വീകരിക്കണമെന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു., ജോസ്മോൻ മുണ്ടക്കൽ മുഖ്യപ്രസംഗം നടത്തി. സന്തോഷ് കാവുകാട്ട്, സി.കെ ജയിംസ്, കുട്ടിച്ചൻ കരിവയലിൽ, മാർട്ടിൻ കോലത്ത്, സജി വടാംതുരുത്തേൽ എന്നിവർ പ്രസംഗിച്ചു.