പാലാ: കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്ന ഈ കാലഘട്ടത്തിൽ നാട്ടുചന്തകൾ കർഷകർക്ക് ഏറെ പ്രയോജനപ്പെടുമെന്ന് മാണി.സി കാപ്പൻ എം.എൽ.എ പറഞ്ഞു. എലിക്കുളം നാട്ടുചന്തയുടെ ഒന്നാം വാർഷികാഘോഷം കുരുവിക്കൂട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവി അദ്ധ്യക്ഷയായിരുന്നു.പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി ' എലിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാത്യൂസ് പെരുമനങ്ങാട്, ബ്ലോക്ക് പഞ്ചായത്തംഗം, റോസ്മി ജോബി, എലിക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പാറയ്ക്കൽ,അസി. കൃഷി ഓഫീസർ എ.ജെ.അലക്‌സ് റോയ്,എലിക്കുളം നാട്ടുചന്തയുടെ ഭാരവാഹികളായ സെബാസ്റ്റ്യൻ വെച്ചൂർ,ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ,സാവിച്ചൻ പാംപ്ലാനിയിൽ,രാജു അമ്പലത്തറ,ജിബിൻ വെട്ടം,മോഹനകുമാർ കുന്നപ്പള്ളി കരോട്ട്,വിൽസൺ പാമ്പൂരിയ്ക്കൽ,സോണിച്ചൻ ഗണപതിപ്ലാക്കൽ,ഔസേപ്പച്ചൻ ഞാറയ്ക്കൽ,അനിൽകുമാർ മഞ്ചക്കുഴിയിൽ എന്നിവർ സംസാരിച്ചു.