പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി തോമസിനെ കോൺഗ്രസ് മീനച്ചിൽ മണ്ഡലം കമ്മറ്റി ആദരിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസറായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച കൊച്ചുറാണി തോമസിനെ നേതാക്കൾ ഭവനത്തിലെത്തി ഷാൾ അണിയിച്ച് മംഗളപത്രം നൽകി ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ഇൻ ചാർജ് പ്രസാദ് കൊണ്ടൂപ്പറമ്പിൽ ഷാൾ അണിയിച്ചു. രാജൻ കൊല്ലംപറമ്പിൽ, ഏ.കെ ചന്ദ്രമോഹൻ, തോമസ് ഓടയ്ക്കൽ,ബിജു കുന്നുംപുറം,പി.എം. തോമസ് പഴേപറമ്പിൽ, ഓമന തോമസ്, സോണി ഓടച്ചുവട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.