പാലാ: കേരളാ കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയത് നീതിക്ക് നിരക്കാത്ത പ്രവർത്തിയാണെന്ന് കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം എക്‌സിക്യൂട്ടീവ് പറഞ്ഞു. ജോസ് കെ. മാണി എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അപ്പച്ചൻ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി ജോസഫ്, ജോയി നടയിൽ, കെ. ഭാസ്‌കരൻ നായർ, തോമസ് കവിയിൽ, അവിരാച്ചൻ കോക്കാട്ട്, കെ.പി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.