കോട്ടയം : കേരളകോൺഗ്രസ് ജോസ് പക്ഷത്തെ പുറത്താക്കിയത് ജില്ലയിൽ യു.ഡി.എഫ് തകർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു. സി.പി.എം കഴിഞ്ഞാൽ ജില്ലയിൽ വലിയ പർട്ടി കേരളകോൺഗ്രസാണ്. തങ്ങളിലും സ്വാധീനമുള്ള കേരളകോൺഗ്രസിനെ തകർക്കലാണ് കോൺഗ്രസ് ലക്ഷ്യം. യു.ഡി.എഫിലെ ഭിന്നത ഇടതുപക്ഷത്തെ സഹായിക്കും. മുന്നണി പ്രവേശനം അടക്കം കാര്യങ്ങൾ ഇടതു മുന്നണി സംസ്ഥാന കമ്മിറ്റിയാണ് എടുക്കേണ്ടതെന്നും, ജില്ലാ പഞ്ചായത്തിൽ അവിശ്വാസം വന്നാൽ മുന്നണി തീരുമാനമനുസരിച്ച് നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.