ebrahimkuty-kallar


അടിമാലി: കെ.എസ്.ഇ.ബി ചിത്തിരപുരം മേജർ സെക്ഷൻ ഓഫീസിന് സമീപത്തായി വൈദ്യുതി ബോർഡിന്റെ 40 സെന്റ് ഭുമി കയ്യേറി ഭുമാഫിയ റോഡ് നിർമ്മിച്ചു.പള്ളിവാസൽ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നടന്ന കൈയ്യേറ്റം സംബന്ധിച്ച് വൈദ്യുതി വകുപ്പ് വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകി. സമീപത്തുള്ള ലാറ്റിൻ ദേവാലയത്തിന്റെ മതിൽ തകർത്ത് ആണ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് റോഡ് വെട്ടിയിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ സ്ഥലം സന്ദർശിച്ചു.കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ച് ബോർഡിന്റെ ഭൂമി തിരികെ പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോർജ് തോമസ്, പള്ളിവാസൽ മണ്ഡലം പ്രസിഡന്റ് കെ.ജെ. സിബി, എസ്.കെ.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.മുരുകേശൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി തുളസി ഭായ് കൃഷണൻ, ഗ്രാമ പഞ്ചായത്തങ്ങളായ ടൈറ്റസ് തോമസ്, എം.എം.റഹിം, എന്നീവർ സംഘത്തിൽ ഉണ്ടായിരുന്നു.