ഈരാറ്റുപേട്ട: കാത്തിരിപ്പിനൊടുവിൽ തടവനാൽ പാലം 6ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. 6ന് രാവിലെ 11ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫ്രൻസിലൂടെ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പി.സി.ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പാലം തുറന്നുകൊടുക്കുന്നതോടെ ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. എം.ഇ.എസ് ജംഗ്ഷനിൽ മീനച്ചിലാറിന് കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 2013 ലെ ബഡ്ജറ്റിൽ ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി 10 കോടി രൂപ പാലം നിർമ്മാണത്തിനായി അനുവദിച്ചിരുന്നു. 2014ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പിന്നീട് മുടങ്ങി. ഏറെ വിവാദങ്ങൾക്ക് ശേഷം 6 മാസം മുമ്പാണ് നിർമ്മാണം പുനരാരംഭിച്ചത്.