കോട്ടയം: പ്രതിസന്ധിഘട്ടത്തിൽ പാർട്ടി പ്രവർത്തകരും തൊഴിലാളി സുഹൃത്തുക്കളും നൽകുന്ന പിന്തുണ ശക്തിപകരുമെന്ന് കേരളാ കോൺഗ്രസ് (ജോസ് ) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം കമ്മറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജു ആലപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം,സ്റ്റീഫൻ ജോർജ്,വിജി എം.തോമസ്,ജോസഫ് ചാമക്കാല,ജോസ് പള്ളിക്കുന്നൻ എന്നിവർ പ്രസംഗിച്ചു