പാലാ: അളവിൽ കൂടുതൽ വിദേശമദ്യം വാങ്ങി ശേഖരിച്ച് ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് ഡ്രൈഡേയിൽ വിൽപ്പന നടത്തിയയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. മുരിക്കുംപുഴ സ്വദേശി സജീവ്കുമാറി(52)നെയാണ് ഓട്ടോറിക്ഷ സഹിതം പിടികൂടിയത്. ഇയാളുടെ വീട്ടിലും എക്‌സൈസ് സംഘം പരിശോധന നടത്തി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.