മണിമല:സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് മണിമലയിൽ തുടക്കമായി.പഴയിടത്ത് മികച്ച കർഷകൻ കെ.ടി ചാക്കോയുടെ പുരയിടത്തിൽ ഫല വൃക്ഷ തൈ നട്ട് ഏരിയാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയ്തു.വിവിധ സ്ഥലങ്ങളിൽ അഡ്വ.പി ഷാനവാസ് , പി.എൻ. പ്രഭാകരൻ, വി.പി .ഇസ്മയിൽ, പി. കെ. അബ്ദുൾകരിം, ജി. സുജിത്കുമാർ,റ്റി .എസ് .കൃഷ്ണകുമാർ, ജെയിംസ് പി. സൈമൺ, ജി.സുനിൽ,ജയശ്രീ,ദാമോദരൻ,ടി. വി .മൈക്കിൾ,വി.സി ജയദാസ്, റോബിൻസൺ കെ. ജോർജ്,റ്റി .എ. അഭിലാഷ്,വി.ജെ .ചാക്കോ എന്നിവർ പങ്കെടുത്തു.കാഞ്ഞിരപ്പള്ളി ഏരിയയിൽ 10000 ഫലവൃക്ഷ തൈകൾ നടും.