kali

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ മിണ്ടാപ്രാണികൾക്ക് കാലിത്തീറ്റ അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഹിന്ദു ഐക്യവേദി എത്തിച്ചു നൽകി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.കെ ബിജുവിനു ഭക്ഷ്യവസ്‌തുക്കൾ കൈമാറി. വരും ദിവസങ്ങളിലും ശോശാലയിലേക്ക് ആവശ്യമുള്ള വസ്തുക്കൾ നൽകുമെന്നും ദേവസ്വം മാനേജർക്ക് ഉറപ്പ് നൽകി.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മിണ്ടാപ്രാണികളെ പട്ടിണി കിടത്തുന്നത് പ്രതിഷേധാർഹമാണെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചു. ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു, പി.എൻ.വിക്രമൻ നായർ, വൈക്കം താലൂക്ക് പ്രസിഡന്റ് എസ്.അപ്പു, വർക്കിംഗ് പ്രസിഡന്റ് സി.എസ്.നാരായണൻകുട്ടി, ഭാരവാഹികളായ ജഗതാ അനിൽ, എസ്.എച്ച്.സനീഷ്, പി. രവീന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.