കോട്ടയം: ഷാർജയിൽ വച്ച് കൊവിഡ് ബാധിച്ച് നെഗറ്റീവായ ശേഷം നാട്ടിലെത്തിയ പായിപ്പാട് സ്വദേശിനിയായ 27 കാരിക്ക് വീണ്ടും കൊവിഡ് ഉള്ളതായി സ്രവപരിശോധനയിൽ കണ്ടെത്തി. ജൂൺ 19 ന് നെടുമ്പാശേരിയിൽ എത്തിയശേഷം ഹോം ക്വാറന്റൈനിലായിരുന്നു. മേയ് 10 നാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ജൂൺ മൂന്നിന് നടത്തിയ പരിശോധനയിൽ നെഗറ്റീവായി. തുടർന്നാണ് നാട്ടിലേക്ക് മടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർക്ക് വൈറസ് ബാധയുണ്ടെന്നു കണ്ടെത്തിയെങ്കിലും, ഇന്ന് ഒരു പരിശോധനകൂടി നടത്തിയശേഷമേ രോഗബാധ സ്ഥിരീകരിക്കാനാവൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.