ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച മാർ ജോസഫ് പവ്വത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30 ന് ചങ്ങനാശേരി അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സമ്മേളനം ഒഴിവാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്‌ളോക്കിൽ മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക പ്രീസ്റ്റ് വാർഡ്, ഡോ. ജോർജ്ജ് പടനിലം മൾട്ടിസ്‌പെഷ്യാലിറ്റി ഒ.പി. വിഭാഗം, ട്രാൻസ്പ്ലാന്റ് സർജറി സൗകര്യത്തോടുകൂടിയ 8 ഓപ്പറേഷൻ തീയറ്ററുകൾ, മാർ ജോർജ്ജ് കോച്ചേരി ഡയാലിസിസ് സെന്ററും, നെഫ്രോ ആൻഡ് ട്രാൻസ്പ്ലാന്റ് ഇന്റെൻസീവ് കെയർ യൂണിറ്റും, അന്തർദ്ദേശീയ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സെൻട്രൽ െ്രസ്രറയിൽ സർവീസസ് ഡിപ്പാർട്ടുമെന്റും ക്രമികരിച്ചിട്ടുണ്ട്. പരിപാടികൾക്ക് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, അസി. ഡയറക്ടന്മാരായ ഫാ. ജെയിംസ് പി. കുന്നത്ത്, ഫാ. തോമസ് പുതിയിടം, ഫാ. സിബി കൈതാരൻ, മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. എൻ. രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, എം.ജെ. അപ്രേം, സി. മെറീന എസ്.ഡി., ജിജി ജേക്കബ്, പോൾ മാത്യു എന്നിവർ നേതൃത്വം നൽകും.