വൈക്കം : സാമൂഹ്യ അകലം പാലിക്കാതെ യാത്രക്കാരെ കയറ്റിയതിന് രണ്ട് സ്വകാര്യ ബസുകൾക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു. വൈക്കം - വൈറ്റില ഹബ് സർവീസ് നടത്തുന്ന ചെറുപുഷ്പം, അബിൻ ലാൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്കെതിരെയാണ് സി.ഐ എസ്.പ്രദീപ്, ട്രാഫിക് എസ്.ഐ ബാബു ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കേസെടുത്തത്.