വൈക്കം: സെന്റ്. ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച വിദ്യാർത്ഥിനികൾക്ക് സാമൂഹ്യ പ്രവർത്തകനായ ജോസഫ് കൊല്ലശ്ശേരിൽ പത്ത് എൽ.ഇ.ഡി ടി.വി നൽകി. സ്‌കൂൾ മാനേജർ ഫാ. ജോസഫ് തെക്കിനേൻ ഏറ്റുവാങ്ങിയ ടി.വികൾ എറണാകുളം അങ്കമാലി അതിരൂപത കോ ഓപ്പറേറ്റീവ് മാനേജർ ഫാ. പോൾ ചിറ്റനപ്പള്ളി സ്‌കൂളിന് കൈമാറി. സഹവികാരി ഫാ. മാത്യു വരിക്കാട്ടുപാടം, പ്രിൻസിപ്പാൾ സിൽവി തോമസ്, എച്ച്.എം. ആൻസി ജേക്കബ്, പി.ടി.എ പ്രസിഡന്റ് അഡ്വ. എം.പി. മുരളീധരൻ, ഫൊറോന പള്ളി ട്രസ്റ്റിമാരായ ജോണി തുരുത്തൂർ, സ്‌കറിയ ആന്റണി, വൈസ് ചെയർമാൻ ജോർജ് ആവള്ളിൽ, വർഗ്ഗീസ് വല്ലയിൽ എന്നിവർ പങ്കെടുത്തു.