വൈക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം കൃഷിഭവന്റെയും വൈ ബയോ ജൈവ കർഷക സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഇരുപതിനായിരം പച്ചക്കറി തൈകൾ വിതരണം ചെയ്തു. നഗരസഭയിലെ 26 വാർഡുകളിലെ 7900 കുടുംബങ്ങൾക്കാണ് തൈകൾ വിതരണം ചെയ്തത്. നഗരസഭ ചെയർമാൻ ബിജു വി. കണ്ണേഴൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ. പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഷീല റാണി, അസി.കൃഷി ഓഫീസർ മെയ്‌സൺ മുരളി, സൊസൈറ്റി സെക്രട്ടറി കെ.വി പവിത്രൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, അസി.സെക്രട്ടറി ത്രിവിക്രമൻ നായർ, സുധാകരൻ കാലാക്കൽ, ഭാസ്‌കരൻ നായർ, വൈക്കം ദാമു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.