കോട്ടയം: പടുതാക്കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കടമാൻതോട് പുലിതൂക്കിൽ പ്രഭാകരന്റെ ഭാര്യ ശാന്തമ്മയെയാണ് (67) വീടിനു സമീപത്തെ പടുതാക്കുളത്തിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. മൃതദേഹം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. കുമളി പത്തുമുറി മേമനത്താനത്ത് കുടുംബാംഗമാണ്. മക്കൾ: സജി, മിനി. മരുമക്കൾ: വിനോദ്, ദീപ.