കോട്ടയം: ഏലത്തോട്ടത്തിൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുന്നതിനിടയിൽ ഇതരസംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒഡീഷ സ്വദേശി രാജേഷ് (29) ആണ് മരിച്ചത്. ഇന്നലെ രാവിലെ കൈലാസപ്പാറയിലാണ് അപകടം. മരത്തിൽ കയറാൻ കൊണ്ടുപോയ ഇരുമ്പ് ഏണി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം.