ചങ്ങനാശേരി : ഒരു കുളത്തിലേക്ക് ഇറങ്ങിയ അവസ്ഥ. പേരിനൊരു റോഡെന്ന് പറയാം. തുടക്കം മുതൽ ഒടുക്കം വരെ വെള്ളക്കെട്ട്. ഇപ്പോൾ ഇങ്ങനെയെങ്കിൽ കാലവർഷം കനത്താൽ എന്താകും സ്ഥിതി. ശങ്കരപുരംഔട്ട്‌പോസ്റ്റ് റോഡിന്റെ അവസ്ഥ മൊത്തത്തിൽ കുളമായെന്ന് പറയാം. ഏറെ വാഹനത്തിരക്കുള്ള റോഡാണ് ശങ്കരപുരംഔട്ട്‌പോസ്റ്റ് റോഡ്. കുറിച്ചി ഗ്രാമപ!*!ഞ്ചായത്ത് ഓഫീസിന് സമീപമാണ് റോഡ്. ഒന്നും രണ്ടുമല്ല റോഡിന്റെ ദാരുണമായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. എം.സി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങൾ പലപ്പോഴും ഈ വഴിയാണ് കടത്തിവിടുന്നത്. പൂർണമായി തകർന്നതോടെ വാഹനയാത്ര പോയിട്ട് കാൽനടയാത്ര പോലും റോഡിലൂടെ സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.
ഏഴ് വർഷങ്ങൾക്ക് മുമ്പ്
ഏഴു വർഷങ്ങൾക്ക് മുൻപാണ് ചെങ്കൽപാതയായിരുന്ന റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. പിന്നീട് അറ്റകുറ്റപണിയൊന്നും നടന്നിട്ടില്ല. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ത്രിതലപഞ്ചായത്തുകൾ യാതൊരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.