kpms

ചങ്ങനാശേരി:നഷ്ടപ്പെട്ട കാർഷിക അഭിവൃദ്ധി തിരിച്ചുപിടിക്കാൻ സമുദായം മുന്നിട്ടിറങ്ങണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് കെ.പി.എം.എസ് പ്രഖ്യാപിച്ച ഹരിതം കാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചമി സ്വയം സഹായ സംഘം ജില്ലാ കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ജില്ലാതല ഉദ്ഘാടനം തുരുത്തിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചമി സ്വയം സഹായം ജില്ലാ കോ-ഓർഡിനേറ്റർ പൊന്നു സോമൻ അദ്ധ്യക്ഷത വഹിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് ആന്റണി, കൃഷി ഓഫീസർ എൽദോസ് മാർക്കോസ്, അഡ്വ.എ.സനീഷ്കുമാർ, കെ.യു. അനിൽ ,മനോജ് കൊട്ടാരം, അജിത്ത് കല്ലറ, പ്രിയദർശിനി ഓമനക്കുട്ടൻ, വി.വി.പ്രകാശ് കെ.കെ.പ്രസാദ്, സി.കെ.ബിജുക്കുട്ടൻ, കെ.കെ.കൃഷ്ണകുമാർ, സുദർശന ബാലകൃഷ്ണൻ, കെ.ആർ.രമേശ്, ജി.എസ്.സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.