വൈക്കം : വൈക്കം ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് പൂർവവിദ്യാർത്ഥികളും കേരളകൗമുദിയും ചേർന്ന് ടി.വി നൽകും. ഇന്ന് രാവിലെ 10.30ന് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ സി.കെ.ആശ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിക്കും. പൂർവവിദ്യാർത്ഥികളായ വൈക്കം തെക്കേനട ദർശനയിൽ മുരളീകൃഷ്ണൻ, വടക്കേനട വീരമാണിക്കത്ത് മഠത്തിൽ എൻ.സുബ്രഹ്മണ്യം എന്നിവരാണ് കുട്ടികൾക്കായി എൽ.ഇ.ഡി ടി.വികൾ സ്പോൺസർ ചെയ്യുന്നത്. അശോക് ലൈലാന്റിന്റെ പട്നാഗർ ഡിവിഷൻ പ്ലാന്റ് ഹെഡാണ് മുരളീകൃഷ്ണൻ. വിസ സീനിയർ ഡയറക്ടറാണ് സുബ്രഹ്മണ്യം.