കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി ഗുരുനാരായണ സേവാനികേതൻ നടത്തുന്ന ഉച്ചഭക്ഷണ വിതരണം അഞ്ച് വർഷം പൂർത്തിയായി. 2015 ജൂവായ് 5 മുതൽ എല്ലാ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്.
റേഡിയേഷൻ ചികിത്സക്കെത്തുന്ന ദൂരെ സ്ഥലങ്ങളിൽ ഉള്ളവർക്ക് സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നുണ്ട്. ബാബു ചാഴിക്കാടൻ റോഡിൽ കാൻസർ വാർഡിന് സമീപമുള്ള സേവാനികേതൻ ആസ്ഥാനത്താണ് ഭക്ഷണ വിതരണവും താമസ സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നത്. വാർഷിക അന്നദാനം ശനി,ഞായർ,തിങ്കൾ ദിവസങ്ങളിൽ നടക്കും. ഇന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ ഗോപകുമാറും, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.പി ബാലകൃഷ്ണനും ചേർന്ന് ഭക്ഷണം വിളമ്പും. ഞായറാഴ്ച ഡോ പി.ആർ രഞ്ചിനും സ്വാമി അസ്പർശാനന്ദയും ചേർന്ന് ഭക്ഷണം വിളമ്പും.തിങ്കളാഴ്ച്ച ഡോ.കെ.പി ജയപ്രകാശ്, ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസലി റോമിച്ചൻ എന്നിവർ ഭക്ഷണം വിളമ്പും.