കുറിച്ചി : ഗവ.ഹോമിയോ ആശുപത്രിയ്‌ക്കായി വാങ്ങിയ ഹോർമോൺ അനലൈസർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കുറിച്ചി ഡിവിഷൻ അംഗവുമായ ഡോ.ശോഭാ സലിമോന്റെ വികസന ഫണ്ടിൽ നിന്ന് ഏഴരലക്ഷം രൂപ മുടക്കിയാണ് ഹോർമോൺ അനലൈസർ വാങ്ങിയത്. യോഗത്തിൽ ശോഭാ സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാ കുതിരവേലി, ഡി.എം.ഒ ഡോ.വി.കെ പ്രയദർശിനി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, അനിത രാജു, കുറിച്ചി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ഡി സുഗതൻ, ബ്ലോക്ക് പഞ്ചായത്തംഗം ജെസി ചാക്കോ, വാർഡ് അംഗം സുജാത ബിജു , ആശുപത്രി സൂപ്രണ്ട് ടി.കെ സജീവ് എന്നിവർ പ്രസംഗിച്ചു. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന തൈറോയിഡ്, വന്ധ്യതാ തുടങ്ങിയ രോഗങ്ങളുടെ ടെസ്റ്റുകൾ നടത്തുന്നതിന് സൗകര്യമുണ്ട്.