കോട്ടയം : ജില്ലയിൽ ഇന്നലെ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 16 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 6 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ 8 പേരിൽ 4 പേർക്ക് വിദേശത്ത് നടത്തിയ ആന്റിബോഡി പരിശോധനാഫലം നെഗറ്റീവായിരുന്നു. അബുദാബിയിൽ വച്ച് രോഗം സ്ഥിരീകരിക്കുകയും ചികിത്സയ്ക്കുശേഷം രോഗമുക്തി നേടുകയും ചെയ്ത ഒരാളും ഇതിൽ ഉൾപ്പെടുന്നു. രോഗം ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 114 ആയി. പാലാ ജനറൽ ആശുപത്രി : 37, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി : 33 , കോട്ടയം ജനറൽ ആശുപത്രി : 29, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി : 7, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി : 2, മുട്ടമ്പലം ഗവ.വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രം : 6 എന്നിവിടങ്ങളിലാണ് ഇവർ ചികിത്സയിൽ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവർ.
കുവൈറ്റിൽ നിന്ന് ജൂൺ 19 ന് എത്തിയ തെള്ളകം സ്വദേശിനി (58)
പൂനെയിൽ നിന്ന് മേയ് 24 ന് എത്തിയ അയർക്കുന്നം സ്വദേശി (31)
അഹമ്മദാബാദിൽ നിന്ന് ജൂൺ 18 ന് എത്തിയ ജാർഖണ്ഡ് സ്വദേശിനി (25)
തമിഴ്‌നാട്ടിൽ നിന്ന് ജൂൺ 23 ന് എത്തിയ മരങ്ങാട്ടുപിള്ളി സ്വദേശി (26)
ഷാർജയിൽ നിന്ന് ജൂൺ 20 ന് എത്തിയ മാടപ്പള്ളി സ്വദേശി(50)
മുംബയിൽ നിന്ന് ജൂൺ 6 ന് എത്തിയ പാറത്തോട് സ്വദേശിനി (62)
ഡൽഹിയിൽ നിന്ന് ജൂൺ 19 ന് എത്തിയ കാരാപ്പുഴ സ്വദേശിയായ ആൺകുട്ടി (3)
ഡൽഹിയിൽ നിന്ന് ജൂൺ 22 ന് എത്തിയ തൃക്കൊടിത്താനം സ്വദേശി (54)
ഒമാനിൽ നിന്ന് ജൂൺ 25 ന് എത്തിയ വാഴപ്പള്ളി സ്വദേശി (62)
യു.എ.ഇയിൽ നിന്ന് ജൂൺ 30 ന് എത്തിയ കാട്ടാമ്പാക്ക് സ്വദേശി (27)
മംഗലാപുരത്ത് നിന്ന് ജൂൺ 28 ന് എത്തിയ തിരുവാർപ്പ് സ്വദേശി (40)
ഷാർജയിൽ നിന്ന് ജൂൺ 30 ന് എത്തിയ കങ്ങഴ സ്വദേശി (39)
അബുദാബിയിൽ നിന്ന് ജൂൺ 30 ന് എത്തിയ ചങ്ങനാശേരി സ്വദേശി (19)
അബുദാബിയിൽ നിന്ന് ജൂൺ 30 ന് എത്തിയ ഈരാറ്റുപേട്ട സ്വദേശി (30)