
ഇളങ്ങുളം: വിമുക്തഭടനും പൊൻകുന്നത്ത് ആധാരമെഴുത്തുകാരനുമായ എലിക്കുളം മുകളുംപുറത്ത് സുരേഷ് ബാബു (56) നിര്യാതനായി. ഭാര്യ: ശ്രീദേവി (അദ്ധ്യാപിക, നരിയംപാറ മന്നം മെമ്മോറിയൽ സ്‌കൂൾ) തമ്പലക്കാട് പടിഞ്ഞാറ്റേതിൽ കുടുംബാംഗം. മകൻ: അഭയദേവ് (പ്ലസ് ടു വിദ്യാർത്ഥി, എൻ.എസ്.എസ്.എച്ച്.എസ്.എസ്. ആനിക്കാട്). സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.