കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ 200 കോടി ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാർ ദേവസ്വം ബോർഡിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വിളിച്ചുണർത്തൽ മദ്ധ്യാഹ്ന ധർണ നടത്തി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോട്ടയം ഗ്രൂപ്പ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ്‌പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന.സെക്രട്ടറി തുറവൂർ പ്രേംകുമാർ, ഉത്തരമേഖലാ സെക്രട്ടറി പാമ്പാടി സുനിൽശാന്തി, ടി.ഡി.ഇ.എഫ് കോട്ടയം ഗ്രൂപ്പ് രക്ഷാധികാരി അഡ്വ. എൻ.എസ് ഹരിശ്ചന്ദ്രൻ, ടി.ഡി.ഇ.എഫ് കോട്ടയം ഗ്രൂപ്പ് പ്രസിഡന്റ് എ.വി ശങ്കരൻ നമ്പൂതിരി,സെക്രട്ടറി സി.ആർ. അനൂപ്,ട്രഷറർ പ്രസാദ് പാക്കിൽ,തുറവൂർ രാജ്കുമാർ,ബി.ബിപിൻ,സജീഷ് പാറപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.