തലനാട്: ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ടെൻസിങ്ങ് മേച്ചർ ആൻഡ് അഡ്വഞ്ചർ ക്ലബിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 48 പേർക്കാണ് പരിശീലനം നൽകിയത്. റിട്ട.വിംഗ് കമാൻഡർ യു.കെ പാലാട്ട്,റഹിം തലനാട്,ബിനു പെരുമന എന്നിവർ നേത്വത്വം നൽകി.