ഈരാറ്റുപേട്ട: ജൈവകർഷക സമിതി മീനച്ചിൽ താലൂക്ക്, പ്രൊഡോമിനോ ഫൗണ്ടേഷൻ, ഗ്രീൻ പ്ലാനറ്റ് എന്നിവയുടെ നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേല ഉത്സവം ആരംഭിച്ചു. ഈരാറ്റുപേട്ട നഗരസഭാധ്യക്ഷൻ നിസാർ കുർബാനി കെ.സതീഷ് കുമാറിന് പച്ചക്കറിത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു.ജോർജുകുട്ടി കടപ്ലാക്കൽ,ജോഷി താന്നിക്കൽ ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ,റോയി പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.