തിടനാട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം ചെയ്തു. സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിടനാട് ടൗണിലെ എല്ലാ കടകളിലും ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്കുമാണ് ഡയറി വിതരണം ചെയ്തത്. കടകളിലെത്തുന്നവരുടെയും വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും അതുവഴി കൊവിഡ് പ്രധിരോധപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഉറവിട നിർണയം നടത്തുന്നതിനുമായാണ് ഡയറി വിതരണം. പി.ടി.എ പ്രസിഡന്റ് വി.ബി.സിബി, പ്രിൻസിപ്പൽ കെ.സി അനുപമ, ഹെഡ്മിസ്ട്രസ് സി.എം ഷംലാബീവി, അനുമോൾ കുരുവിള തുടങ്ങിയവർ നേത്യത്വം നല്കി.