പാലാ: ശുദ്ധജലം ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആവിഷ്‌ക്കരിച്ച ജല ജീവൻ മിഷൻ പദ്ധതി കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടപ്പാക്കുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അറിയിച്ചു.കേന്ദ്രവിഹിതം 45 ശതമാനം, സംസ്ഥാന വിഹിതം ജലവിഭവ വകുപ്പിന്റെ കീഴിൽ 30 ശതമാനം, ഗ്രാമ പഞ്ചായത്തിന്റെ വിഹിതം 15 ശതമാനം, ഉപഭോക്തൃ വിഹിതം 10 ശതമാനം എന്ന ക്രമത്തിൽ 2020 - 21 വാർഷിക പദ്ധതിയിൽ ഫണ്ടിന്റെ ക്രമീകരണം ഉറപ്പാക്കും.