വൈക്കം: പെട്രോൾ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വൈക്കത്ത് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി. താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന സമരം ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം പി.വി. പ്രസാദും, ഹെഡ്‌പോസ്റ്റാഫീസിനു മുന്നിൽ എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റിയംഗം ടി.എൻ. രമേശനും, ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് പി. ഹരിദാസും ഉദ്ഘാടനം ചെയ്തു. പ്രദീപ് കുമാർ, ജോസ് വേലിക്കകം, ഇടവട്ടം ജയകുമാർ, ജി. രാജീവ്, ജോർജ് വർഗീസ്, മോഹൻ കെ.തോട്ടുപുറം, ജോയി കൊട്ടമംഗലം, കെ.എം. രാജപ്പൻ, സന്തോഷ് ചക്കനാടൻ, യു.കെ സജീവ്, ജിജി പുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.