ചങ്ങനാശേരി: മാലിന്യങ്ങൾ നീക്കി നഗരം സൗന്ദര്യവത്ക്കരിക്കുകയാണ് മുഖ്യലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ സാജൻ ഫ്രാൻസീസ് വ്യക്തമാക്കി. നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ സംഘടനയായ കേരളാ മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്സിന്റെയും പെൻഷനേഴ്സ് കോൺഗ്രസ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപാദ്ധ്യക്ഷ ഷൈനി ഷാജിക്കും സ്വീകരണം നൽകി. കോൺഗ്രസ് ഈസ്റ്റ് ബ്ലോക്ക് പ്രസിഡൻ്റ് ആൻ്റണി കുന്നുംപുറം യോഗം ഉദ്ഘാടനം ചെയ്തു. യുണിയൻ പ്രസിഡൻ്റ് കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ നൗഷാദ് മുഖ്യപ്രഭഷണം നടത്തി. വർക്കേഴ്സ് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ എ.ഡി ജോയി, റ്റോമിച്ചൻ.കെ തോമസ്, ലാലിച്ചൻ അലക്സ്, ജിൻസൺ മാത്യു സജ്ജാദ് എം.എ, മെയ്ജുലാൽ ചാക്കോ,ശ്യാം സാംസൺ, സലീല മണി, എം.മുരുകൻ, പി.എൽ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.